ആദായ നികുതി റൈഡിനിടെ കോൺഫിഡൻസ് ഗ്രൂപ്പ് സ്ഥാപകൻ സിജെ ജോയ് ആത്മഹത്യ ചെയ്തു

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളുരുവിലെ ഓഫീസിൽ ആദായ നികുതി ഉദ്യോഗസ്ഥർ റൈഡ് നടത്തുന്നതിനിടെയാണ് റോയ് സ്വന്തം തോക്കുപയോഗിച്ച് ജീവനൊടുക്കിയത്. ബംഗളുരു അശോക് നഗറിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസില്‍ വെച്ചാണ് സംഭവം.

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടക്കവേ ഇന്ന് ഉച്ചയോടെയാണ് റോയ് ഓഫീസിലേക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം
സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. 
കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സമുദ്ര സംബന്ധിയായ ജോലികള്‍ക്ക് ശേഷമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്. വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകള്‍, വീട് നിര്‍മ്മാണം എന്നിവയ്ക്ക് കോണ്‍ഫിഡന്‍സ് ഫൗണ്ടേഷന്‍ വഴി വലിയ സഹായങ്ങള്‍ നല്‍കി ലന്നിരുന്നു. 200-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോടിരൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും പങ്കുവെച്ചിട്ടുണ്ട്.

Share this news

           

RELATED NEWS

CJ Joy confidence group